Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് മുപ്പതാം വാര്‍ഷികമാഘോഷിക്കുന്നു



വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങളുമായി രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ്  മുപ്പതാം വാര്‍ഷികമാഘോഷിക്കുന്നു.  യുജിസി അംഗീകാരവും,നാക് എ ഗ്രേഡും,നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഫ്രെയിം, വര്‍ക്കിലും കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കിലും ഉയര്‍ന്ന റാങ്കും ISO സര്‍ട്ടിഫിക്കേഷനും കോളേജ് കരസ്ഥമാക്കി. കോളേജിന്റെ പേള്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫെബ്രുവരി 28 വെള്ളിയാഴ്ച  1:30 മുതല്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി  ഓഡിറ്റോറിയത്തില്‍ നൃത്താവിഷ്‌കാരവും റാങ്ക് ജേതാക്കളെ ആദരിക്കലും നടക്കും.   



കോളേജിന്റെ യശസ്സുയര്‍ത്തിയ 110 റാങ്ക് ജേതാക്കളെയാണ് ആദരിക്കുന്നത്. വിജയാഘോഷ ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്  രണ്ട്  മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്താവിഷ്‌കാരവും നടക്കും. 
പൊതുസമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് MP ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജര്‍ റവ ഫാ ബെര്‍ക്മാന്‍സ് കുന്നുംപുറം അധ്യക്ഷനായിരിക്കും.  കോളേജ് പേള്‍ ജൂബിലി ആഘോഷങ്ങള്‍ നാഷ്ണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ്  ലീഗല്‍ സ്റ്റഡീസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ.സി സണ്ണി ഉദ്ഘാടനം ചെയ്യും. എം.ജി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ 
ഡോ.ബിസ്മി ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പാലാ രൂപത വികാരി ജനറല്‍ മോണ്‍ ജോസഫ് മലേപറമ്പില്‍ അനുഗ്രഹ പ്രഭാഷണവും രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ലിസമ്മ മത്തച്ചന്‍, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്   കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജോയ് ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.കോട്ടയം ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട റിന്‍സി സിറിയകിനെ സമ്മേളനത്തില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മാനേജര്‍ ഫാ ബെര്‍ക്മാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ ഡോ ജോയി ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ ജോസഫ് ആലഞ്ചേരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് പ്രകാശ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments