രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി.വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ UDF ന് വന്‍വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.ആര്‍. രജിത വിജയിച്ചു. 235 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. ബി.ജെ.പി. സ്ഥാനാര്‍ഥി കെ.ആര്‍. അശ്വതിയാണ് രണ്ടാം സ്ഥാനത്ത്. ടി.ആര്‍. രജിത (കോണ്‍ഗ്രസ് -581), കെ.ആര്‍. അശ്വതി (ബി.ജെ.പി - 346), മോളി ജോഷി (സ്വതന്ത്ര- 335 )എന്നിങ്ങനെയാണ് വോട്ടുനില. UDF കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷ് കൂറുമാറി LDF ല്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഷൈനി സന്തോഷിന്റെ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്നാണ് 7-ാം വാര്‍ഡില്‍ ഉപതെരഞ്ഞുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തോടെ കോണ്‍ഗ്രസ് വാര്‍ഡ് നിലനിര്‍ത്തിയ പ്പോള്‍ BJP സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി.
0 Comments