Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം പള്ളി മൈതാനത്ത് കാര്‍ഷിക ഭക്ഷ്യമേളയും പുഷ്പ പ്രദര്‍ശനവും ഫെബ്രുവരി 15, 16 തീയതികളില്‍



പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി രാമപുരം സോണിന്റെയും രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയുടെയും വിവിധ ഭക്തസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ രാമപുരം പള്ളി മൈതാനത്ത് കാര്‍ഷിക ഭക്ഷ്യമേളയും പുഷ്പ പ്രദര്‍ശനവും ഫെബ്രുവരി 15, 16 തീയതികളില്‍ നടക്കും. വിവിധ വിഭാഗങ്ങളിലായി 40ല്‍പ്പരം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. കാര്‍ഷിക മേളയോടനുബന്ധിച്ച് മികച്ച മുതിര്‍ന്ന കര്‍ഷകന്‍, മികച്ച വനിതാ കര്‍ഷക, മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച കുട്ടിക്കര്‍ഷകന്‍, മികച്ച മത്സ്യ കര്‍ഷകന്‍, മികച്ച ഫലവൃക്ഷ കര്‍ഷകന്‍, മികച്ച നെല്‍ക്കര്‍ഷകന്‍, മികച്ച കേര കര്‍ഷകന്‍, മികച്ച കിഴങ്ങുവര്‍ഗ്ഗ കര്‍ഷകന്‍, മികച്ച പൂ കര്‍ഷകന്‍, മികച്ച ക്ഷീര കര്‍ഷകന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്. 


.


.ചാലി പാലാ, ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിമും പിന്നണി ഗായകനുമായ ജിന്‍സ് ഗോപിനാഥ്, മിമിക്രി കലാകാരനും  അവതാരകനുമായ റെജി രാമപുരം, ചലച്ചിത്ര സംവിധായകന്‍ രാജേഷ് അമനകര, സിനിമ നടനും നാടക പ്രവര്‍ത്തകനുമായ ബാബു സെബാസ്റ്റ്യന്‍, തിരക്കഥാകൃത്ത് സാന്‍ജോ ജോസഫ് പൊരുന്നക്കോട്ട്, നടനും നിര്‍മ്മാതാവുമായ സഞ്ജു നെടുംകുന്നേല്‍, അഭിനേതാവും ടി.വി. താരവുമായ ജോബി പാലാ, പോലീസ് ഓഫീസറും ഗായകനുമായ രാമപുരം പ്രശാന്ത്, നടനും മിമിക്രി കലാകാരനുമായ ടൂബി രാമപുരം, ഗായിക സോനുമോള്‍, ടോപ്‌സിംഗര്‍ സ്റ്റാര്‍ സിംഗര്‍ ഫെയിം  അലീനിയ സെബാസ്റ്റ്യന്‍, പിന്നണി ഗായിക ഒവിയാറ്റസ് അഗസ്റ്റിന്‍, നടനും സംവിധായകനുമായ മനോജ് പണിക്കര്‍ തുടങ്ങിയ കലാപ്രതിഭകളെയും ആദരിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും  വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും നടക്കും.  ഭക്ഷ്യമേളയില്‍ പഴയകാല വിഭവങ്ങളും നാടന്‍ വിഭവങ്ങളും ആധുനിക വിഭവങ്ങളുമാണ് ഒരുക്കി നല്‍കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ക്കും അലങ്കാര മത്സ്യങ്ങള്‍ക്കും പ്രത്യേക വിഭാഗങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.  ഒട്ടക സവാരിയും കുതിര സവാരിയും  ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ സെന്റ് അഗസ്റ്റിന്‍ ഫൊറോനാ പള്ളി വികാരി റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം  സോണ്‍ ഡയറക്ടര്‍ റവ. ഫാ. ജോണ്‍ മണാങ്കല്‍, സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ആലീസ് ജോര്‍ജ്ജ്, സോണല്‍ ജനറല്‍ കണ്‍വീനര്‍ ബിനു മാണിമംഗലം, സിബി കോയിപ്പിള്ളില്‍, കെ.കെ. ജോസ് കരിപ്പാക്കുടിയില്‍, വിശ്വന്‍ രാമപുരം, ടോം തോമസ് പുളിക്കച്ചാലില്‍, ബിനോയി ഊടുപുഴ, മനോജ് ചീങ്കല്ലേല്‍, ബിജു കുന്നേല്‍, തോമസ് പുണര്‍ത്താംകുന്നേല്‍, അരുണ്‍ കുളക്കാട്ടോലിക്കല്‍, തോമസ് പുതുക്കപ്പടവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments