പാലായില്‍ ദയാഭവന്റെ സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് RDO യുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പരിഹാരമായി. സ്‌നേഹഗിരി സിസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ദയഭവന്റെ മതില്‍ പൊളിച്ച് സ്ഥലം കൈയ്യേറുവാനുള്ള നീക്കത്തിനെതിരെ RDO യ്ക്ക് പരാതി നല്‍കിയിരുന്നു. സമീപവാസിയായ ജയിംസ് കാപ്പന്‍ സ്വന്തം പുരയിടം മണ്ണ് നീക്കി പ്ലോട്ടുകളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഭയാഭവന്റെ മതില്‍ പൊളിച്ചത്. സ്ഥലം സന്ദര്‍ശിച്ച RDO KP ദീപ ക്രമക്കേട് ചുണ്ടിക്കാട്ടി പ്രശ്‌നം പരിഹിക്കാന്‍ ജയിംസ് കാപ്പനോട് ആവശ്യപ്പെട്ടിരുന്നു.
.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfsohp4y3yiPuYcgyDv8vNRsQEs9A4w57W5sY00nzPx90r7rN9YI2jXWZilP5fiMzGmWVfEQxxfJ_A8ipOBZGNpaxmoVDXNmJmzW_8eLhyphenhyphenSpVsN2PuKKUB-gF4vY5RJWKwHA0n8M0iAlGTx3_bQ2pTE3Ew7vpFpgLOLW9tQYUbz7uTu1AGCYLY0Ut7djKW/s16000/Fantasy%20Silks%2027-1-25.jpg)
. ഇതനുസരിച്ച് RDO യുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് പരിഹാരമുണ്ടായത്. ദയാഭവന്‍ കെട്ടിടത്തിനും ,സംരക്ഷണ ഭിത്തിക്കും ,ഉണ്ടായിട്ടുള്ള അപകടാവസ്ഥ പരിഹരിക്കുന്നതിനായി ജെയിംസ് കാപ്പന്റെ സ്ഥലത്തിന്റെ തറനിരപ്പില്‍ നിന്നും ഫൗണ്ടേഷന്‍ സഹിതം സംരക്ഷണ ഭിത്തി കെട്ടിയുയര്‍ത്തണമെന്നും ദയാഭവന്റെ പൊളിച്ച മതിലിന്റെ ശേഷിക്കുന്ന ഭാഗം ലവല്‍ ചെയ്ത് നടുഭാഗത്തു നിന്നും 4 അടി ഉയരത്തില്‍ കോമ്പൗണ്ട് വാള്‍ നിര്‍മ്മിക്കണമെന്നുമാണ് വ്യവസ്ഥ. പാലാ മുനിസിപ്പാലിറ്റി എല്‍.എസ്.ജി.ഡി.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുരുടെ നിര്‍ദ്ദേശത്തിലും ,മേല്‍ നോട്ടത്തിലുമായിരിക്കണം നിര്‍മ്മാണമെന്നും ജെയിംസ് കാപ്പന്‍ സ്വന്തം ചെലവില്‍ മതില്‍ കെട്ടിക്കൊള്ളാമെന്നും സമ്മതിച്ചിട്ടുണ്ട്., എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും 2025 മാര്‍ച്ചു 31 _നകം പൂര്‍ത്തികരിച്ചു കൊള്ളാമെന്നും ജെയിംസ് കാപ്പനും ,ദയാഭവന്‍ മദര്‍ സൂപ്പിരിയര്‍ സിസ്റ്റര്‍ കാരുണ്യയും പരസ്പര സമ്മതിച്ച് RDO യുടെ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആര്‍.ഡി.ഒ. കെ.പി.ദീപ ,ളാലം വില്ലേജ് ഓഫീസര്‍ ബിനോയി സെബാസ്റ്റൃന്‍ ,മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജൂ തുരുത്തന്‍,പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കല്‍ ,മൈക്കിള്‍ കാവുകാട്ട് ,ജോയി പുളിക്കകുന്നേല്‍ എന്നിവര്‍ പങ്കെടുത്തൂ. അഗതി മന്ദിരത്തിന്റെ മതില്‍ പൊളിച്ച് സ്ഥലം കയ്യേറാന്‍ ശ്രമിച്ച സംഭവം വിവാദമാവുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് RDO ശക്തമായി ഇടപെടുകയും മുനിസിപ്പല്‍ ചെയര്‍മാനും ജനപ്രതിനിധികളും, പൗരാവകാശ സമിതിയും, പൊതുപ്രവര്‍ത്തകരും ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു.
0 Comments