Breaking...

9/recent/ticker-posts

Header Ads Widget

നവീകരണം പൂര്‍ത്തിയാക്കിയ 2 റോഡുകളുടെ ഉദ്ഘാടനം



കടനാട് പഞ്ചായത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ 2 റോഡുകളുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.  വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച  9 ലക്ഷം രൂപ ചെലവഴിച്ച്  ടാറിംഗ് നടത്തിയ പിഴക് ഉപ്പുമാക്കല്‍ പാലം - മേപ്പുതുശേരി റോഡിന്റെയും 10 ലക്ഷം രൂപ മുടക്കി ടാറിംഗ് നടത്തിയ മാനത്തൂര്‍ പാട്ടത്തിപ്പറമ്പ് റോഡിന്റെയും ഉദ്ഘാടനമാണ് എം.എല്‍.എ. നിര്‍വഹിച്ചത്. 


സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിച്ചു. വാര്‍ഡുമെമ്പര്‍മാരായ റീത്താമ്മ ജോര്‍ജ് , ജോസ് പ്ലാശനാല്‍, വൈസ് പ്രസിഡന്റ് വി.ജി. സോമന്‍, ബ്ലോക്ക് മെമ്പര്‍മാരായ പി.കെ.ബിജു, ലാലി സണ്ണി, രാഷ്ടീയകക്ഷി നേതാക്കളായ ബിന്നി ചോക്കാട്ട്, സിബി അഴകന്‍പറമ്പില്‍, ജോസ് വടക്കേക്കര, ഷാജന്‍ കടുകന്‍മാക്കല്‍, ജോണി പുത്തേട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments