Breaking...

9/recent/ticker-posts

Header Ads Widget

മുഴുവന്‍ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍



കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ്ങ് കോളെജില്‍ നടന്ന മൃഗീയമായ പീഡനത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. 


വിദ്യാര്‍ത്ഥി സംഘടനകളുടെ  അഴിഞ്ഞാട്ടവും മയക്കുമരുന്ന് ഉപയോഗവുമാണ് ഇത്തരത്തിലുള്ള റാഗിങ്ങിന് കാരണമെന്നും കാമ്പസുകളിലെ റാഗിങ്ങ്  അവസാനിക്കണമെങ്കില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സജി ആവശ്യപ്പെട്ടു.  കലാലയങ്ങളില്‍ നടക്കുന്ന പീഡനങ്ങള്‍ കണ്ടിട്ടും നടപടി സ്വീകരിക്കാതെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന അധികൃതരെയും കേസില്‍ പ്രതികളാക്കണമെന്നുംഅദ്ദേഹംപറഞ്ഞു.



.

Post a Comment

0 Comments