മുതിര്‍ന്ന പൗരന്‍മാരുടെ കൂട്ടായ്മയായ സൗപര്‍ണികയുടെ കുറിച്ചിത്താനം ക്ലസ്റ്റര്‍ യോഗം കുറിച്ചിത്താനം NSS ഓഡിറ്റോറിയത്തില്‍ നടന്നു. സൗപര്‍ണ്ണിക സെക്രട്ടറി എബ്രഹാം കൈപ്പാറേട്ട് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ രാജന്‍ MK, പഞ്ചായത്തംഗം ജോസഫ് ജോസഫ് , M S ഗിരീശന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സാമൂഹികാരോഗ്യം എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച നടന്നു. യാത്ര, ഫോണ്‍ സംഭാഷണം, അയല്‍പക്ക സൗഹൃദം തുടങ്ങിയവ വയിലെ അനുഭവങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ പങ്കുവച്ചു. കൂട്ടായ്മയുടെ ഭാഗമായി യോഗ പരിശീലനം, വിനോദയാത്ര തുടങ്ങിയവ നടത്താന്‍ തീരുമാനമെടുത്ത് പാട്ടുകള്‍ പാടി സൗഹൃദം പങ്കുവച്ചാണ് കൂട്ടായ്മ സമാപിച്ചത്.
.
0 Comments