Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ചു.



സ്വകാര്യ ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ചു. രാവിലെ എട്ടുമണിയോടെ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി  റൂട്ടില്‍ ചെമ്മലമറ്റത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ വാനില്‍ കുട്ടികള്‍ ഇല്ലാതിരുന്നത്  ആശ്വാസമായി. 

.


കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സെന്റ് ജോര്‍ജ് ബസുമായാണ് സ്‌കൂള്‍ ബസ് കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ ഒരു കാറും അപകടത്തില്‍പ്പെട്ടു. കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവര്‍ സൈഡ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ സ്‌കൂള്‍ ബസ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments