Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും



മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷവും കാല്‍ നൂറ്റാണ്ടിലേറെ മണലുങ്കല്‍ സ്‌കൂളില്‍ അധ്യാപകനായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിക്കുന്ന അധ്യാപകന്‍ സിബി തോമസ് തെക്കേമുറിയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടന്നു. പാലാ രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ.ഫാ.ജോര്‍ജ്ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു.


സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജയിംസ് കുടിലില്‍ അധ്യക്ഷനായിരുന്നു.ഡോ. നെല്‍സണ്‍ ജോസഫ്, അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ വൈസ് പ്രസിഡന്റ്  മാത്തുക്കുട്ടി ഞായര്‍കുളം ,വാര്‍ഡ് മെമ്പര്‍മാരായ ഷാന്റി ബാബു, ജോര്‍ജ് മൈലാടിയില്‍, ജീനാ ജോയി ,പി.ടി.എ പ്രസിഡന്റ്  ഷാജന്‍ ജോസഫ്, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ കുമാരി അര്‍ച്ചന ബിജുകുമാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.



.

Post a Comment

0 Comments