ഉത്തമേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം നടന്നു. രാവിലെ പുരാണ പാരായണം, നാരായണീയ പാരായണം എന്നിവ നടന്നു. ധാര, അഭിഷേകം ആദ്ധ്യാത്മിക പ്രഭാഷണം മഹാ പ്രസാദമൂട്ട് എന്നിവയും നടന്നു. വൈകീട്ട് വിശേഷാല്‍ ദീപാരാധന , തിരുവാതിര കളി, ഭക്തിഗാനാമൃതം, ആനന്ദനടനം എന്നിവയും ഉണ്ടായിരുന്നു. രാത്രി 9.45 ന് ശിവരാത്രി പൂജ, കരിക്ക് അഭിഷേകം, ഭസ്മാഭിഷേകം എന്നിവയും നടന്നു. നിരവധി ഭക്തര്‍ പഞ്ചാക്ഷരി മന്ത്രജപത്തോടെ ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു.
0 Comments