Breaking...

9/recent/ticker-posts

Header Ads Widget

എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടന്നു.



കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി പരിശീലനം നടത്തിയിരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡാണ്  നടന്നത്. മോന്‍സ് ജോസഫ് MLA സല്യൂട്ട് സ്വീകരിച്ച് സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് ആനിമൂട്ടില്‍ അധ്യക്ഷനായിരുന്നു ചിട്ടയായ പരിശീലനങ്ങളിലൂടെ നേടിയെടുത്ത മികവുകള്‍ സാമൂഹിക നന്മയ്ക്കു വേണ്ടിയും തിന്മകള്‍ക്കെതിരെ പോരാടാനും, വിനിയോഗിക്കണമെന്ന് MLA സന്ദേശത്തില്‍  പറഞ്ഞു. 


പിടിഎ പ്രസിഡണ്ട് എബി കുന്നശ്ശേരില്‍,  ജോയി മണലേല്‍, പി.വി സുനില്‍, സ്മിത എന്‍.ബി, ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, ജോസ് പുത്തന്‍കാല,  പ്രിന്‍സിപ്പല്‍ എസ്.ഐ ശരണ്യ എസ് ദേവന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീന എ.സി, തുടങ്ങിയവര്‍   പ്രസംഗിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നയന ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സീമ സൈമണ്‍, വൈസ് പ്രിന്‍സിപ്പാള്‍ സുജാ മേരി തോമസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജിനോ തോമസ്, ബിന്‍സിമോള്‍ ജോസഫ്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ, മനോജ് പി.യു, സുമിത പി.എസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


.

Post a Comment

0 Comments