Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി



സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ സിറ്റിംഗ് നടത്തി. പരിഗണിച്ച 32 കേസുകളില്‍ 19 എണ്ണം തീര്‍പ്പാക്കി. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ജലജമോള്‍, കെ.കെ. ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്. സ്‌കൂളുകളുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും ഉയര്‍ന്നു വന്നത്. കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കമ്മീഷനു മുന്നില്‍ വന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

 സ്‌കൂളുകളില്‍ അക്കാദമിക് കാര്യങ്ങളില്‍ അല്ലാതെ പി.ടി.എ.യും എസ്.എം.എസി.യും അമിത ഇടപെടല്‍ നടത്തുന്നുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. ബാലവകാശ സംരക്ഷണനിയമങ്ങളെക്കുറിച്ച് സമൂഹത്തിന്റെ താഴേതട്ടുവരെ അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞതായി കമ്മീഷനംഗങ്ങള്‍ പറഞ്ഞു. പൊതുസമൂഹവും കുട്ടികളുടെ സുരക്ഷിതത്വത്തിനായി മുന്നോട്ടുവരണമെന്ന് കമ്മീഷനംഗം അഡ്വ. ജലജമോള്‍ പറഞ്ഞു. 13 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പോലീസുദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, നിയമവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments