Breaking...

9/recent/ticker-posts

Header Ads Widget

തൈപ്പൂയക്കാവടി ഘോഷയാത്രകള്‍ ഭക്തി സാന്ദ്രമായി



കിടങ്ങൂരില്‍ തൈപ്പൂയക്കാവടി ഘോഷയാത്രകള്‍ ഭക്തി സാന്ദ്രമായി. മകരമാസത്തിലെ പൂയം നാളില്‍ നടക്കുന്ന കാവടി ഘോഷയാത്രകളില്‍ നിരവധിഭക്തരാണ് പങ്കെടുത്തത്. ദേവസേനാധിപനായ സുബ്രഹ്‌മണ്യ സ്വാമിയുടെ അനുഗ്രഹം തേടിയത്. താരകാസുരനുമായി ദേവസേനാധിപന്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ വ്രതമെടുത്തിരുന്ന ഭക്തര്‍ താരകാസുരനിഗ്രഹത്തിനു ശേഷം ആഹ്ലാദസൂചകമായി കാവടി അഭിഷേകം നടത്തി. സുബ്രഹ്‌മണ്യ സ്വാമിയെ പ്രീതിപ്പെടുത്തിയെന്ന വിശ്വാസമാണ് തൈപ്പൂയക്കാവടി ആഘോഷങ്ങളുടെ പ്രത്യേകത. കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലേയ്ക്ക് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും  തൈപ്പൂയക്കാവടി ഘോഷയാത്രകള്‍ നടന്നു. 


രാവിലെ പാല്‍ക്കാവടികളാണ് സുബ്രമണ്യസ്വാമിക്ക് സമര്‍പ്പണം നടത്തിയത്. കിടങ്ങൂര്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഉത്തമേശ്വരം ശിവക്ഷേത്രത്തില്‍ നിന്നും രാവിലെ  ആരംഭിച്ച പാല്‍ക്കാവടി ഘോഷയാത്രയില്‍ വ്രതവിശുദ്ധിയോടെ ഭക്തജനങ്ങള്‍ പങ്കു ചേര്‍ന്നു കിടങ്ങൂര്‍ സൗത്ത് വീരഭദ്ര സ്വാമി മീനാക്ഷിയമ്മന്‍ കോവിലില്‍ നിന്നും പാല്‍ക്കാവടി ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. 


മറ്റക്കര കോവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വമിക്ഷേത്രത്തിലേക്ക് കാവടി ഘോഷയാത്ര നടന്നു. കുമ്മണ്ണൂരില്‍ നിന്നും ആരംഭിച്ച കാവടി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. വൈകിട്ട് ഉത്തമേശ്വരം ക്ഷേത്രത്തില്‍ നിന്നും കാളിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഭസ്മക്കാവടി ഘോഷയാത്രകളും തൈപ്പൂയം നാളിലെ സായം സന്ധ്യയെ ഭക്തിസാന്ദ്രമാക്കുമ്പോള്‍ സുബ്രഹ്‌മണ്യ കീര്‍ത്തനങ്ങളുമായി ഭക്തജനങ്ങള്‍ ഘോഷയാത്രകളില്‍ പങ്കു ചേരും.


Post a Comment

0 Comments