ഏറ്റുമാനൂര്‍ തെള്ളകത്ത് പോലീസുദ്യോഗസ്ഥനെ അക്രമി ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മാഞ്ഞൂര്‍ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദാണ് മരണമടഞ്ഞത്. 44 വയസായിരുന്നു. സംഭവത്തില്‍ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജ് എന്ന 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പടോളിംഗ് ഡ്യൂടിയിലുണ്ടായിരുന്ന കുമരകം SHO ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അര്‍ധരാത്രിയോടെ തെള്ളകം എക്‌സ്‌കാലിബര്‍ ബാറിനു സമീപമാണ് സംഭവം നടന്നത്.
.
.സമീപത്തെ തട്ടുകടയില്‍ ജിബിന്‍ ബഹളം വച്ചു കൊണ്ടിരുന്നപ്പോഴാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ശ്യാം ഇവിടെ എത്തിയത്. പോലീസുകാരന്‍ എത്തിയ വിവരം അറിയിച്ച് ബഹളം നിര്‍ത്താന്‍ തട്ടുകടക്കാരന്‍ ജിബിനോട് ആവശ്യപെട്ടു. ഇതോടെ ഇയാള്‍ ശ്യാമിനു നേരെ തിരിയുകയായിരുന്നു. ശ്യാമിനെ മര്‍ദ്ദിക്കുകയും നിലത്തു വീണപ്പോള്‍ ചവിട്ടുകയുമായിരുന്നു. ഈ സമയം പോലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടി കൂടി. ലഹരിമാഫിയ സംഘാംഗമായ ജിബിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഏറ്റുമാനൂര്‍, ആര്‍പ്പൂക്കര മേഖലകളില്‍ ലഹരി മാഫിയാ സംഘങ്ങള്‍ വ്യാപിക്കുമ്പോഴും കാര്യമായ നടപടികളുണ്ടാകാത്തത് പ്രദേശവാസികളിലും ആശങ്ക ഉയര്‍ത്തുകയാണ്.
0 Comments