തിരക്കേറിയ ഭരണങ്ങാനം ടൗണില്‍ ഈ മാസം 15 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ മീനച്ചില്‍ താലൂക്ക് അദാലത്തില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രമീകരണങ്ങളുടെ ഭാഗമായി ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിക്കും. പാലാ ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ഒരു മാസക്കാലത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഈരാറ്റുപേട്ടയിലേക്കുള്ള ബസ്സുകള്‍ക്ക് ഭരണങ്ങാനം ടൗണില്‍ ഉള്ള ബസ് സ്റ്റോപ്പ് 100 മീറ്റര്‍ മുന്നോട്ട് മാറ്റി സ്ഥാപിക്കും. പള്ളിക്ക് സമീപമുള്ള ബസ് സ്റ്റോപ്പ് തുടരും. പാലാ ഭാഗത്തേക്കുള്ള ബസ്സുകള്‍ക്ക് നിലവിലുള്ള സ്റ്റോപ്പില്‍ നിന്നും 30 മീറ്റര്‍ മുന്നോട്ട് മാറി സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്‍വശത്ത് ആയിരിക്കും പുതിയ സ്റ്റോപ്പ് . ചൂണ്ടച്ചേരി റോഡിലേക്ക് തിരിയുന്ന ഭാഗത്തുള്ള ഓട്ടോ സ്റ്റാന്‍ഡ് ഒഴിവാക്കും. നോ പാര്‍ക്കിംഗ് ബോര്‍ഡുകളും എഐ ക്യാമറകളും സ്ഥാപിക്കുന്നതിനൊപ്പം ഹൈവേയിലേക്ക് കടന്നു വരുന്ന റോഡുകളില്‍ കോണ്‍വെക്‌സ് മിറര്‍ റമ്പിള്‍ സ്ട്രിപ്പ് എന്നിവയും സ്ഥാപിക്കാന്‍ തീരുമാനമായി.
0 Comments