ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇന്റര്‍നാഷണല്‍ ഇന്റര്‍ ഡിസിപ്‌ളിനറി കോണ്‍ഫറന്‍സ് ഓണ്‍ ഇക്കോ-കള്‍ചറല്‍ ഫ്യൂച്ചേഴ്‌സിന് തുടക്കമായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി രജിസ്ട്രാര്‍ പ്രൊഫ. കുരുവിള ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രോ മാനേജര്‍ പ്രൊഫ TM ജോസഫ് അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ ഡോ.സിന്‍സി ജോസഫ് ആമുഖപ്രഭാഷണം നടത്തി.
കോ ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ നവിത എലിസബത്ത് ജോസ് സ്വാഗതം ആശംസിച്ചു. എംജി യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളര്‍ സെകൂബ ഡോമ്പിയ 'മാലിയിലെ യുദ്ധവും പെണ്‍ വിദ്യാഭ്യാസവും ' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി ശരത് തെനുമൂല ആശംസ സന്ദേശം നല്‍കി. ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജ് ഇന്ത്യയിലെ ആദ്യത്തെ ആല്‍ബിനിസം സൗഹൃദ ക്യാമ്പസ് ആയി പ്രഖ്യാപിച്ചു.
IQAC കോര്‍ഡിനേറ്റര്‍ അമ്പിളി കാതറിന്‍ തോമസ് കൃതജ്ഞത പറഞ്ഞു. ലിംഗസമത്വാധിഷ്ഠിത ഭരണം, പരിസ്ഥിതി പ്രശ്നങ്ങളുടെ സാമ്പത്തിക വീക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കും. കോണ്‍ഫ്രന്‍സ് ഫെബ്രുവരി 14 ന് സമാപിക്കും. ഡോ. കെ.സി. സണ്ണി, കോളേജ് മാനേജര്‍ റവ. ഫാദര്‍ എബ്രഹാം പറമ്പേട്ട് എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
0 Comments