Breaking...

9/recent/ticker-posts

Header Ads Widget

വചനമാരി കണ്‍വന്‍ഷന്‍ 2025 ഫെബ്രുവരി 5 മുതല്‍ 9 വരെ



സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ഏറ്റുമാനൂര്‍ വൈദിക ജില്ലയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വചനമാരി കണ്‍വന്‍ഷന്‍  2025 ഫെബ്രുവരി 5 മുതല്‍ 9 വരെ കുറുപ്പന്തറ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5-ാം തീയതി വൈകിട്ട് ഏഴിന് സി.എസ്.ഐ മദ്ധ്യ കേരള മഹായിടവക ട്രഷറര്‍ റവ.ജിജി ജോണ്‍ ജേക്കബ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.


.


. മഹായിടവക അധ്യക്ഷന്‍ ബിഷപ്പ് റൈറ്റ് റവ. ഡോ: മലയില്‍ സാബു കോശി ചെറിയാന്‍, റവ.ഡോ.ജേക്കബ് ദാനിയേല്‍, റവ. ജോസഫ് തോമസ്, റവ.സതീഷ് വില്‍സണ്‍, ബ്രദര്‍ ബേസില്‍ വര്‍ഗീസ്, എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതല്‍ കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് 7-ാം തിയതി സ്ത്രീജനസഖ്യത്തിന്റേയും ആത്മായ സംഘടനയുടെയും സംയുക്ത യോഗവും 8-ാം തീയതി സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും 9-ാം തീയതി യുവജനങ്ങളുടെയും സമ്മേളനങ്ങളും മുട്ടുചിറ സെന്റ് പോള്‍സ് ദൈവാലയത്തില്‍ വച്ച് നടക്കും. ഏറ്റുമാനൂര്‍, കൂത്താട്ടുകുളം, പിറവം, വൈക്കം, മഞ്ചാടിക്കരി പ്രദേശങ്ങള്‍ അതിര്‍ത്തികളായുള്ള വൈദിക ജില്ലയിലെ 40  സഭകളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. മഹായിടവക വൈദിക സെക്രട്ടറി, ആത്മായ സെക്രട്ടറി, രജിസ്ട്രാര്‍ എന്നിവര്‍ വിവിധ ദിനങ്ങളില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സിഎസ്‌ഐ  ഏറ്റുമാനൂര്‍ വൈദിക ജില്ല ചെയര്‍മാന്‍ റവ. ജോസഫ് തോമസ്,റവ. ദിലീപ് ഡേവിഡ്‌സണ്‍  മാര്‍ക്ക്, റവ.ബിനി ജോസ്, നേശമണി ജെ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments