വാക്കപ്പുലം ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി. രണ്ടാം ഉത്സവ ദിവസമായ തിങ്കളാഴ്ച ഉപദേവാലയ പ്രതിഷ്ഠ നടന്നു. ഉപദേവതയായ മഹാഗണപതിയുടെ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി അനന്തറാവു എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
വാക്കപ്പുലം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ നെയ്യമൃത് സമര്‍പ്പണത്തിനും നിരവധി ഭക്തരെത്തുന്നു ചൊവ്വാഴ്ച വൈകീട്ട് സോപാന സംഗീതജ്ഞ ആശാ സുരേഷ് നെയ്യമൃത് സമര്‍പ്പണം നടത്തും. തുടര്‍ന്ന് സോപാന സംഗീതാര്‍ച്ചനയും നടക്കും. നാരായണീയ പാരായണം, പിന്നല്‍ തിരുവാതിര തുടങ്ങിയ പരപാടികളും നടന്നു. ഫെബ്രുവരി 6 ന് 5-ാം ഉത്സവ ദിനത്തില്‍ കാവടി ഘോഷയാത്രയും, അഭിഷേകവും നടക്കും ഫെബ്രുവരി 7 ന് പ്രതിഷ്ഠാ ദിന മഹോത്സവവും ബ്രഹ്‌മകലശാഭിഷേകവും നടക്കും.
0 Comments