വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ കല്ലറ പഞ്ചായത്ത് മേഖലാ വനിതാ സമ്മേളനം സംഘടിപ്പിച്ചു. എന്‍എസ്എസ് വൈക്കം താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ പി ജി എം നായര്‍ കാരിക്കോട് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ സംഘടിപ്പിക്കുന്ന, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന, മന്നം നവോത്ഥാന സൂര്യന്‍ എന്ന പരിപാടിയുടെ ഭാഗമായാണ് സ്ത്രീ ശാക്തീകരണം എന്ന വിഷയവുമായി ബന്ധപ്പെട്ട് സമ്മേളനം സംഘടിപ്പിച്ചത്. കല്ലറ പെരുന്തുരുത്ത് എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ വൈസ് ചെയര്‍മാന്‍ പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
ആചാര്യ ഫോട്ടോ വിതരണം താലൂക്ക് യൂണിയന്‍ സെക്രട്ടറി അഖില്‍ ആര്‍ നായര്‍ നിര്‍വഹിച്ചു. പി എസ് വേണുഗോപാല്‍, മീര മോഹന്‍ദാസ്, ഇന്ദിരാ മുരളീധരന്‍, കെ പി രഘുനാഥ്, വാസന്തി വിജയന്‍,കെ കെ സതീഷ് കുമാര്‍, മുരളീധരന്‍ പി , ചന്ദ്രശേഖരന്‍ നായര്‍, ഇ പി ദിലീപ് കുമാര്‍,പുഷ്പ ഷാജി, എം ഗീത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ദൂരദര്‍ശന്‍ ന്യൂസ് അവതാരിക എം.സി മഞ്ജുള, സി പി നാരായണന്‍ നായര്‍, എ ടി എം എ പ്രോജക്ട് റിട്ടയേഡ് ഡയറക്ടര്‍ ഗീത കെ ജെ, എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സിനി കൃഷ്ണകുമാര്‍, പി ദിനേശ് ബാബു, അനുമോള്‍ സി എ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ നയിച്ചു.
0 Comments