സമൂഹത്തെ മുന്‍പോട്ട് നയിക്കുന്ന ചാലക ശക്തിയാണ് നാരീശക്തിയെന്ന് ഡോക്ടര്‍ ജെ പ്രമീളദേവി. കേരള വെളുത്തേടത്ത് നായര്‍ സമാജം വനിത വിഭാഗമായ വെളുത്തേടത്ത് നായര്‍ വനിത സമാജത്തിന്റെ രണ്ടാമത് കോട്ടയം ജില്ലാ സമ്മേളനം നാരീശക്തി സംഗമം പാലാ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
രാവിലെ കൊട്ടാരമറ്റത്തുനിന്ന് വനിതകളുടെ ശക്തി പ്രകടനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. വാദ്യമേളലങ്ങളും കലാരൂപങ്ങളും റാലിയ്ക്ക് കൊഴുപ്പേകി. സ്ത്രീ ശാക്തീകരണത്തിന് പല തലങ്ങളുണ്ടെന്നും രാഷ്ട്രീയവും സ്ഥാനമാനങ്ങളും മാത്രമല്ല അതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡോ ജെ പ്രമീള ദേവി പറഞ്ഞു. ലോകത്തെ മുന്നോട്ട് നയിക്കുന്ന ഏറ്റവും വലിയ കരുത്താണ് നാരീശക്തി. ജനസംഖ്യയാണ് ഒരു രാജ്യത്തിന്റെ കരുത്ത്. മാനവ വിഭവ ശേഷയില്‍ മുന്നില്‍ നില്‍ക്കുന്ന ഭാരതം മുന്നോട്ട് കുതിക്കുന്നത് ആ വിഭവ ശേഷിയുടെ കരുത്തിലാണെന്നും അവര്‍ പറഞ്ഞു.
.

.ആ വിഭവശേഷിയെ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. ജില്ല പ്രസിഡന്റ് വിമല വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.എന്‍.എസ്. സംസ്ഥാമ പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണന്‍ സംഗമ സന്ദേശവും ജന.സെക്രട്ടറി ബി. രാമചന്ദ്രന്‍ നായര്‍ മുഖ്യ പ്രഭാഷണവും നടത്തി. തൃപ്പൂണിത്തുറ നഗരസഭാംഗം സന്ധ്യ വാസുദേവ്, തൊടുപുഴ നഗരസഭ സ്ഥിരം സമിതിയദ്ധ്യക്ഷ ബിന്ദു പത്മകുമാര്‍, കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ആര്‍.പുഷ്പ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പഠന ക്ലാസ് നയിച്ചു. രവ്യ സി.ആര്‍, മേഘ ആര്‍. സിന്ധു എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു . കെ.വി.എന്‍.എസ്. ജില്ലാ പ്രസിഡന്റ് പി.ശിവദാസ്, സംസ്ഥാന സെക്രട്ടറി ആര്‍.സുശീല്‍കുമാര്‍,സംസ്ഥാന സമിതിയംഗം പി.എന്‍.ശിവന്‍കുട്ടി, എം.ബി.സി.എഫ്. ജില്ല പ്രസിഡന്റ് ടി.എന്‍.മുരളീധരന്‍, കെ.വി.എന്‍.എസ്. സംസ്ഥാന സമിതിയംഗം ടി.എന്‍.രാജന്‍, ജില്ല ഖജാന്‍ജി എം.ആര്‍. രവീന്ദ്രന്‍, മഹിളാസമാജം ജില്ല സെക്രട്ടറി ആശ ഗിരീഷ്, ജില്ല വൈസ് പ്രസിഡന്റ് ദീപ്തി സജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. ഉച്ചകഴിഞ്ഞ് നടന്ന വിവിധ കലാപരിപാടികള്‍ കെ.വി.എന്‍.എസ്. ജില്ല പ്രസിഡന്റ് ഇ.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
0 Comments