Breaking...

9/recent/ticker-posts

Header Ads Widget

വെട്ടിക്കാട്ട് ശ്രീ മഹാദേവക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷം



വെമ്പള്ളി വെട്ടിക്കാട്ട് ശ്രീ മഹാദേവക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷം നടന്നു  .ക്ഷേത്രത്തില്‍ ബുധനാഴ്ച  ശിവരാത്രി ദിനത്തില്‍  രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ  അഖണ്ഡ നാമജപം നടന്നു. നിര്‍മ്മാല്യ ദര്‍ശനം, ഉഷ:പൂജ, ധാര, മൃത്യുഞ്ജയഹോമം,  പറവെയ്പ്പ്, പ്രസന്നപൂജ, ഉച്ചപൂജ, മഹാ പ്രസാദഊട്ട് എന്നിവയും നടന്നു. 

വൈകുന്നേരം നടതുറക്കലിനു ശേഷം ശയനപ്രദക്ഷിണം, ദീപാരാധന, ദീപക്കാഴ്ച, ആകാശ വിസ്മയം എന്നിവയും നടന്നു. രാത്രി ഏഴിന് വെമ്പള്ളി ദശപുഷ്പം തിരുവാതിരകളി സംഘത്തിന്റെ തിരുവാതിരകളി തുടര്‍ന്ന് നാമജപരത്‌നം കോട്ടയം ശ്രീകുമാര്‍ നയിച്ച ഈശ്വര നാമജപം, എന്നിവ നടന്നു.  രാത്രി 11. 45 ന്   ശിവരാത്രി പൂജയും നടന്നു.

Post a Comment

0 Comments