Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റേറ്റ് മാസ്റ്റേഴ്‌സ് വെറ്ററന്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്



ഏറ്റുമാനൂര്‍ ഇന്‍ഡോര്‍ സ്പോര്‍ട്‌സ് അക്കാദമിയില്‍ കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് വെറ്ററന്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി എത്തിയ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് എസ്.മുരളീധരനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.  ഉദ്ഘാടന യോഗത്തില്‍ 
ഡിസ്ട്രിക്റ്റ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞു മൈക്കിള്‍ മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. 

നഗരസഭാ അധ്യക്ഷ  ലൗലി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മല്‍സരാര്‍ത്ഥികള്‍ 5 കാറ്റഗറികളിലായാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ടൂര്‍ണ്ണമെന്റിലെ വിജയികള്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ പങ്കെടുക്കും. കേരള ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി  രാഗേഷ് ശേഖര്‍, സംഘാടകസമിതി ഭാരവാഹികളായ എന്‍. പി.ലൗജന്‍, ജി.പ്രശാന്ത്, ബിജോ മോന്‍ ജോര്‍ജ്, പി പ്രദീപ്, ജി.ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. 

Post a Comment

0 Comments