പുലിയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍.പി സ്‌കൂളിന്റെ 113 -ാം വാര്‍ഷികാഘോഷവും പഠനോത്സവവും നടന്നു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍ ഉദ്ഘാടനം ചെയ്തു. ഹരിത വിദ്യാലയ പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആര്യ സബീന്‍ ചീരാം കുഴി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ഹെഡ്മിസ്ട്രസ് ആശാബാലകൃഷ്ണന്‍ സ്വാഗതമാശംസിച്ചു.. ഹോം ലൈബ്രറിക്കായുള്ള പുസ്തകക്കുടുക്ക തുറക്കല്‍ പി.പി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി നിര്‍വഹിച്ചു. ശ്രീകല ഇളംപള്ളി ഉച്ചവായന ഉച്ചത്തില്‍ വായന വിജയപ്രഖ്യാപനം നടത്തി.. അനില എബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു ദീപുമാത്യു ,രജനി ബാബു, അര്‍ണവ് എസ് അരുണ്‍ പ്രിന്‍സി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments