Breaking...

9/recent/ticker-posts

Header Ads Widget

കരൂര്‍ ഗ്രാമപഞ്ചായത്ത് 2025 - 26 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സാജു ജോര്‍ജ് വെട്ടത്തേട്ട് അവതരിപ്പിച്ചു.



ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ആരോഗ്യം എന്നിവയുടെ വികസനത്തിനും ലഹരിവിരുദ്ധ പ്രചരണത്തിനും ഊന്നല്‍ നല്‍കി കരൂര്‍ ഗ്രാമപഞ്ചായത്ത് 2025 - 26 വര്‍ഷത്തെ ബജറ്റ് വൈസ്  പ്രസിഡന്റ് സാജു ജോര്‍ജ് വെട്ടത്തേട്ട്  അവതരിപ്പിച്ചു. ശുചിത്വ മാലിന്യ നിര്‍മാര്‍ജജനത്തിന് ഒരു കോടി 40 ലക്ഷം രൂപയും ആരോഗ്യമേഖലക്കായി പാലിയേറ്റീവ് കെയര്‍, ഓപ്പണ്‍ ജിം, എന്നിവ ഉള്‍പ്പെടെ 50 ലക്ഷം രൂപയും ഭവന പദ്ധതിക്കായി 1 കോടി രൂപയും, ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 3 കോടി 25 ലക്ഷം രൂപ ഉള്‍പ്പെടുത്തിക്കൊണ്ടും കരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന വികസന പദ്ധതിയായി കരൂര്‍ ശര്‍ക്കര, കരൂര്‍ ബ്രാന്‍ഡ് റൈസ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് കാര്‍ഷിക വാണിജ്യ മേഖലയില്‍ 90 ലക്ഷം രൂപ വകയിരുത്തി. 

വനിതാ ഘടക പദ്ധതി  ഭിന്നശേഷി , വയോജനങ്ങള്‍,  കുട്ടികള്‍ എന്നിവര്‍ക്കായി 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.  വിദ്യാഭ്യാസമേഖല, ലഹരി വിരുദ്ധ പ്രചാരണം എന്നിവക്കായി 35 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. പാലാ K.M. മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി ക്യാന്‍സര്‍ ചികിത്സാ കേന്ദ്രത്തിന് 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയില്‍ഗ്രാമീണ റോഡുകള്‍,  കെട്ടിടനിര്‍മ്മാണം തെരുവ് വിളക്ക് പരിപാലനം , ചെക്ക് ഡാമുകള്‍,പൊതു കിണര്‍ നവീകരണം എന്നിവയ്ക്കായി മൂന്നു കോടി രൂപയും, പി.എച്ച്.സി. കരൂര്‍, കുടക്കച്ചിറ ഹോമിയോ ഡിസ്പെന്‍സറി എന്നിവയ്ക്കായി 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആകെ വരവ് 20,38,00,203 /- രൂപയും 177460478/- രൂപാ  ചെലവും 13632136 രൂപ നീക്കി ബാക്കിയുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അനസ്യ രാമന്‍ അദ്ധ്യക്ഷയായിരുന്നു.   വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സമ്മ തങ്കച്ചന്‍,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ , ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
 ലിസമ്മ ബോസ് എന്നിവരും മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സീനാ ജോണ്‍, ലിന്റന്‍ ജോസഫ്,  സ്മിത ഗോപാലകൃഷ്ണന്‍, ലിസമ്മ ടോമി,  അഖില അനില്‍കുമാര്‍,  ആനിയമ്മ ജോസ്,  പ്രേമ കൃഷ്ണസ്വാമി,. പ്രിന്‍സ് അഗസ്റ്റിന്‍,  ഗിരിജ ജയന്‍  അഖിലഅനില്‍ കുമാര്‍ എന്നിവരും  പങ്കെടുത്തു.

Post a Comment

0 Comments