Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ പഞ്ചായത്തിന്റെ 2025- 26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.



മാഞ്ഞൂര്‍ പഞ്ചായത്തിന്റെ 2025- 26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 36 കോടി 46 ലക്ഷത്തി 16 ആയിരത്തി 83 രൂപ വരവും 35 കോടി 5 ലക്ഷത്തി 62 ആയിരത്തി 800 രൂപ ചിലവും ഒരുകോടി 37 ലക്ഷത്തി 53 ആയിരത്തി 283 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് വൈസ് പ്രസിഡണ്ട് അവതരിപ്പിച്ചത്. 
തനത് ഫണ്ട് വരുമാനം 4 കോടി 25 ലക്ഷത്തി 27 ആയിരത്തി 500 രൂപയാണ് പ്രതീക്ഷിക്കുന്നത്.  ശുചിത്വം മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ എന്നിവയ്ക്ക് മൂന്നരക്കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാലമ്മാ ജോളി, ജൈനി തോമസ്, ചാക്കോ മത്തായി, പഞ്ചായത്ത് അംഗങ്ങളായ സുനു ജോര്‍ജ്, ആന്‍സി സിബി, എല്‍സമ്മ ബിജു തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments