Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹന അപകടങ്ങളില്‍ 4 പേര്‍ക്ക് പരിക്ക്.



ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹന അപകടങ്ങളില്‍ 4 പേര്‍ക്ക് പരിക്ക്.  മരങ്ങാട്ടുപിള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ സഹാന ( 25), അനന്ദു ( 21) എന്നിവര്‍ണ് പരുക്കേറ്റത്. പുലര്‍ച്ചെ മരങ്ങാട്ടുപള്ളി ശാന്തിനഗര്‍ ഭാഗത്ത് വച്ചായിരുന്നു അപകടം.


 മൂന്നംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. വൈക്കം ചെമ്മണ്ണാറില്‍ വച്ച് തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്നു ബൈക്ക് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു ചെമ്മണ്ണാര്‍ സ്വദേശി അഖില്‍ സാബുവിനു (25 ) പരുക്കേറ്റു. വെമ്പള്ളിയില്‍ ബൈക്കും പിക് അപ്പും കൂട്ടിയിടിച്ചു തൃശൂര്‍ സ്വദേശി നിതിന്‍  ബാബുവിന് ( 30) പരുക്കേറ്റു. പരിക്കേറ്റവരെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments