Breaking...

9/recent/ticker-posts

Header Ads Widget

6 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന പ്രതി പിടിയില്‍



ജില്ലാ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അമയന്നൂര്‍ ശാഖയില്‍ 6 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന പ്രതി പിടിയില്‍ . ചങ്ങനാശ്ശേരി മാടപ്പള്ളി മൂങ്ങാക്കാവ് വീട്ടില്‍  രാഹുലിനെ (30) യാണ്  അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. അമയന്നൂര്‍ ശാഖയില്‍,ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ഇയാള്‍ 2022 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി   പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച്   സൊസൈറ്റി അമയന്നൂര്‍ ശാഖയില്‍ നിന്നും 600,000 രൂപയാണ് പിന്‍വലിച്ചത്.2023 ല്‍ ഓഡിറ്റ് സമയത്താണ് തട്ടിപ്പ് കണ്ടെത്തിയത്.സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ SHO അനൂപ് ജോസ്, ഗ്രേഡ് SI  ജേക്കബ് P ജോയ്  SCPO ജിജോ തോമസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments