കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും പാലായില്‍ നടന്നു. അഞ്ചേരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മാണി C കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡന്റ് സുബാഷ് പൈക അധ്യക്ഷനായിരുന്നു.
CEOA സംഘടനയില്‍ അംഗമായിരുന്ന അന്തരിച്ച SKR അനിയുടെ കുടുംബത്തിന് ആശ്രയ പദ്ധതി പ്രകാരം നല്‍കുന്ന 5 ലക്ഷം രൂപ ധനസഹായം സമ്മേളനത്തില്‍ വച്ച് കൈമാറി. സംസ്ഥാന ജില്ലാ മേഖലാ ഭാരവാഹികളെ ആദരിച്ചു. സമ്മേളനത്തില്‍ CEOA സംസ്ഥാന പ്രസിഡന്റ് ജിജി കടവില്‍, സംസ്ഥാന സെക്രട്ടറി സമീര്‍ ബാബു , സംസ്ഥാന ട്രഷറര്‍ അനില്‍ പൗഡിക്കോണം, ജില്ലാ സെക്രട്ടറി അരുണ്‍ കുളംമ്പള്ളില്‍, വൈസ് പ്രസിഡന്റ് അനൂപ്, ട്രഷറര്‍ ബിജുമോന്‍ KS, പാലാ മേഖലാ പ്രസിഡന്റ് ജിനീഷ് കട്ടച്ചിറ, മേഖലാ സെക്രട്ടറി വരുണ്‍ഘോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments