ആശ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം പകര്‍ന്ന് മുത്തോലി ഗ്രാമ പഞ്ചായത്ത് 7000 രൂപ പ്രതിമാസ അധിക വേതനം നല്‍കുന്നു. ബിജെപി യുടെ നേതൃത്വത്തിലുള്ള മുത്തോലി പഞ്ചായത്ത് ഭരണ സമിതി അവതരിപ്പിച്ച 2025-26 ലേക്കുള്ള പഞ്ചായത്ത് ബജറ്റിലാണ് ആശ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 7000 രൂപ അധികമായി നല്‍കാന്‍ തീരുമാനമെടുത്തത്.
സര്‍ക്കാര്‍ കൊടുക്കുന്ന വേതനത്തിന് തുല്യ തുക നല്‍കാന്‍ ആണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനമെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രമായി ബജറ്റില്‍ മാറ്റി വെച്ചത് 12 ലക്ഷം രൂപയാണ്. ഒരു വര്‍ഷം ആശ പ്രവര്‍ത്തകര്‍ക്ക് അധികമായി ലഭിക്കുന്ന എണ്‍പത്തിനാലായിരം രൂപയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments