ആണ്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ, തിരുവുത്സവം എന്നിവയോടനുബന്ധിച്ച് സമീപക്ഷേത്രങ്ങളും സാമുദായിക സംഘടനാ ഓഫീസുകളും ബന്ധിപ്പിച്ച് ധ്വജപ്രതിഷ്ഠാ സമിതി സംഘടിപ്പിച്ച വിളംബര രഥഘോഷയാത്ര ആവേശമായി. രാവിലെ 7 ന് ആണ്ടൂര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര ബൈക്കുകള്‍, കാറുകള്‍ എന്നിവയുടെ അകമ്പടിയോടെ സമീപപ്രദേശങ്ങളിലെ മുപ്പതോളം ക്ഷേത്രങ്ങളും സാമുദായിക സംഘടനാ മന്ദിരങ്ങളും സന്ദര്‍ശിച്ചു. വിവിധ ക്ഷേത്രങ്ങളിലെത്തിയ ഘോഷയാത്രയ്ക്ക് അതത് ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി.
ആണ്ടൂര്‍ ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര 7.15ഓടെ മാറിയിടം ഇട്ടിയേപ്പാറ ഗുരുദേവക്ഷേത്രത്തിലെത്തി. മാറിയിടം മങ്കൊമ്പ് ദേവീ ക്ഷേത്രം, കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം. ചേര്‍പ്പുങ്കല്‍ പുല്ലപ്പള്ളി ശ്രീ മഹാദേവക്ഷേത്രം, മാറിയിടം ഗുരുമന്ദിരം, ഇടനാട്ട് കാവ് ഭഗവതി ക്ഷേത്രം , വലവൂര്‍ ശ്രീമഹാദേവക്ഷേത്രം , വള്ളിച്ചിറ പിഷാരുകോവില്‍ ദേവി ക്ഷേത്രം , കുറിച്ചിത്താനം കാരിപ്പടവത്ത് കാവ് , കുറിച്ചിത്താനം പൂതൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രം, ആണ്ടൂര്‍ സരസ്വതി വിലാസം എന്‍എസ്എസ് കരയോഗം, ആണ്ടൂര്‍ ഗന്ധര്‍വസ്വാമി ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ രഥഘോഷയാത്ര എത്തി. ഘോഷയാത്രയ്ക്കൊപ്പം വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് നല്‍കിയ കലവറനിറയ്ക്കലിനുള്ള ദ്രവ്യങ്ങളും സമാഹരിച്ചു. ധ്വജപ്രതിഷ്ഠാ സമിതി, യുവജനവേദി, വനിതാവേദി, എന്നിവയുടെ കൂട്ടായ സഹകരണത്തോടെ നടത്തിയ വിളംബര രഥ ഘോഷയാത്രയില്‍ ഒട്ടേറെ ഭക്തജനങ്ങളും പങ്കാളികളായി. മാര്‍ച്ച് 30 ന് ആണ് ധ്വജപ്രതിഷ്ഠ.
0 Comments