ആണ്ടൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് ധ്വജപ്രതിഷ്ഠാ സമിതി പുറത്തിറക്കുന്ന 'ആണ്ടൂരപ്പന്‍' എന്ന സോപാന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. പ്രശസ്ത സോപാന സംഗീതജ്ഞന്‍ ഏലൂര്‍ ബിജു ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ധ്വജപ്രതിഷ്ഠാ സമിതി സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ സി.കെ. രാജേഷ്‌കുമാറാണ് രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ശരണം ആണ്ടൂര്‍ ശ്രീ മഹാദേവാ എന്നു തുടങ്ങുന്ന ഗാനം ഏലൂര്‍ ബിജു ആനന്ദ സംഗീതം എന്ന യു ട്യൂബ് ചാനലില്‍ ലഭ്യമാണ്. ക്ഷേത്ര അന്നദാന മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ സോപാന സംഗീത ഗായകന്‍ ബിലഹരി എസ്. മാരാര്‍ ആല്‍ബത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ധ്വജപ്രതിഷ്ഠാ സമിതി പ്രസിഡന്റ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. രാജേഷ്‌കുമാര്‍, ജനറല്‍ കണ്‍വീനര്‍ സനല്‍കുമാര്‍ ടി.എന്‍., ദേവസ്വം പ്രസിഡന്റ് ലാല്‍ കെ. തോട്ടത്തില്‍ ഇല്ലം, വാസുദേവ ശര്‍മ കൊട്ടാരത്തില്‍, ദേവസ്വം, ധ്വജപ്രതിഷ്ഠാ സമിതി, വനിതാ വേദി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആല്‍ബത്തിന്റെ ഛായാഗ്രഹണം ദൃശ്യ ഫോട്ടോഗ്രഫി ആണ്ടൂരും എഡിറ്റിങ് അഭിനവ് എസ്. ശങ്കറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഡോ. ലക്ഷ്മി ലാല്‍, കുമാരി കൃഷ്ണ രാജീവ് എന്നിവരാണ് നൃത്താവിഷ്‌കാരം നടത്തിയിരിക്കുന്നത്.
0 Comments