മുട്ടുചിറ സെന്റ് ആഗ്‌നസ് എല്‍ പി സ്‌കൂളിന്റെ 103-മത് വാര്‍ഷിക ആഘോഷവും രക്ഷാകര്‍ത്തൃ സമ്മേളനവും നടന്നു. ആഘോഷ പരിപാടികള്‍ കുറവലങ്ങാട് അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ ഡോക്ടര്‍ കെ ആര്‍ ബിന്ദുജി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ അബ്രഹാം കൊല്ലിത്താനത്തു മലയില്‍ അധ്യക്ഷനായിരുന്നു.
സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ മാത്യു വാഴചാരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. പിടിഎ പ്രസിഡണ്ട് ബാബുക്കുട്ടി ജോസഫ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ് ജോ, മാസ്റ്റര്‍ ലിജോസ്, കുമാരി എയ്ഞ്ചല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണവും വിവിധ കലാപരിപാടികളും നടന്നു.
0 Comments