Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ റാലിയും ബോധവല്‍ക്കരണ ക്ലാസും



തെള്ളകം അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ റാലിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സന്ദേശ  റാലി, നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.  

അപകടകാരിയായ രോഗമാണ് ഗ്ലൂക്കോമ എന്നും 40 വയസ്സിനുമേല്‍ പ്രായമുള്ളവരിലാണ് സാധാരണയായി ഈ രോഗവും ലക്ഷ്യവും കാണുന്നതെന്നും ബോധവല്‍ക്കരണ ക്ലാസ് നയിച്ച ഒപ്‌റ്റോമെട്രിസ്റ്റ് വൈഷ്ണവി. പി.എസ് പറഞ്ഞു. ഗ്ലോക്കോമ ശരിയായ രീതിയില്‍ പതിവായി ചികിത്സിച്ചാല്‍ അന്ധത ഒഴിവാക്കാന്‍ കഴിയും എന്നും അവര്‍ പറഞ്ഞു. അഹല്യ പിആര്‍ഒ നവീന്‍, പിആര്‍ഓ നേഹ മരിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments