ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. വൈകീട്ട് 5.30ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി കുഴുപ്പള്ളില്‍ ഇല്ലത്ത് വേണു നമ്പൂതിരി സഹകാര്‍മ്മികനായിരുന്നു. കൊടിയേറ്റിനെ തുടര്‍ന്ന് നടന്ന ഹിന്ദുധര്‍മ്മ പരിഷത്ത് അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദജി ഉദ്ഘാടനം ചെയ്തു.
ആശാപ്രദീപ് മുഖ്യപ്രഭാഷണം നടത്തി. രണ്ടാം ഉത്സവ ദിവസമായ വെള്ളിയാഴ്ച രാവിലെ പന്തീരടി പൂജ, നവകം, കലശാഭിഷേകം ഉത്സവബലി തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ഉത്സവാഘോഷങ്ങള്‍ ഏപ്രില്‍ 2 ന് സമാപിക്കും. മീനഭരണി ദിനത്തില്‍ രാവിലെ മീനഭരണിപൊങ്കാല നടക്കും.
0 Comments