കത്തോലിക്കാ കോൺഗ്രസ് ചേർപ്പുങ്കൽ യൂണിറ്റ് മയക്കുമരുന്ന് മുക്ത കേരളത്തിനായി ഒന്നിച്ചു കൊണ്ട് പൊതുജന പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ഡയറക്ടർ ഫാദർ തോമസ് പരിയാത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈപ്പച്ചൻ അമ്പലത്ത് മുണ്ടക്കൽ , സോജൻ വാരപ്പറമ്പിൽ , സിജി വടാത്തുരുത്തേൽ ലിൻ്റാ അനീറ്റാ മുണ്ടു വാലായിൽ എന്നിവർ വിവിധ ലഹരി പദാർത്ഥങ്ങളെയും അവ മനുഷ്യ സ്വഭാവത്തെയും ശരീരത്തെയും സ്വാധീനിക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസെടുത്തു .
രാസ ലഹരി നഗരം കീഴടക്കി നാട്ടിൻ പുറം കടന്ന് വീട്ടു മുറ്റത്ത് എത്തി നിൽക്കുകയാണ് എന്നും എപ്പോൾ വേണമെങ്കിലും അത് കുടുംബത്തിനകത്തേക്ക് കയറി ജീവിതം നശിപ്പിക്കാവുന്ന സാഹചര്യമാണ് കേരളത്തിലെവിടെയുമെന്ന് യോഗം വിലയിരുത്തി . ചേർപ്പുങ്കലിൻ നിന്നും വലിയ അളവിൽ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിലായത് ഞെട്ടിക്കുന്ന വാർത്തയാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 710 ക്ലാസ് മുതലുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കുമിടയിൽ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും , ഗ്രാമ പ്രദേശത്ത് ലഹരി വിതരണവും ഉപയോഗവും തടയാനായി ജാഗ്രത സമിതി രൂപീകരിക്കാനും തീരുമാനിച്ചു . ശ്രീ സെബാസ്റ്റ്യൻ തോലാനി ചെയർമാനും 'ബെല്ലാ സിബി, സെക്രട്ടറിയും ജോസ് താനിക്കക്കുന്നേൽ കുര്യാക്കോസ് നെല്ലിപ്പുഴ മിനി പള്ളിച്ചിറ എന്നിവർ ഭാരവാഹികളായി 33 അംഗ ജാഗ്രതാ സമിതി രൂപീകരിച്ചു . പ്രദേശവാസികൾ വിവിധ രാഷ്ട്രിയ സാമൂദായിക സാംസ്കാരിക സംഘടനകൾ , വിദ്യാലയങ്ങൾ എന്നിവയെ ഉൾപ്പടുത്തി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനും ഏകോപിപ്പിക്കാനും സമിതി യോഗം ചുമല പ്പെടുത്തി .
0 Comments