അകലക്കുന്നം പഞ്ചായത്തില്‍ ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ശുചിത്വഭവനം സുന്ദര ഭവനം പദ്ധതി പൂര്‍ത്തിയായി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലെയും ജൈവ അജൈവ മാലിന്യസംവിധാനങ്ങള്‍ പരിശോധിച്ചാണ് ശുചിത്വ ഭവനത്തിനുള്ള അവാര്‍ഡുകള്‍ നിശ്ചയിച്ചത്. പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അകലക്കുന്നം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പ്രഖ്യാപന യോഗത്തില്‍ അഡ്വ. ചാണ്ടി ഉമ്മന്‍ എം എല്‍ എ പഞ്ചായത്തിനെ മാലിന്യമുക്ത ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു. തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് മൊമന്റോയും പ്രശക്തി പത്രവും കൈമാറി. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികള്‍ക്കും,സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും അവാര്‍ഡുകള്‍ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം സ്വാഗതവും,പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് നന്ദിയും പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്തിന്റെ ഡോക്യുമെന്ററിയുടെ ഉദ്ഘാടനം മാലിന്യമുക്തം ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീശങ്കര്‍ റ്റി പി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍, സ്റ്റാന്‍ിംഗ് കമ്മറ്റിയംഗങ്ങളായ ശ്രീലത ജയന്‍, ജേക്കബ്ബ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോബി ജോമി, പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരന്‍ നായര്‍, മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റ്റെസി രാജു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ജോര്‍ജ്ജ് തോമസ്, ഷാന്റി ബാബു,കെ കെ രഘു, ജീന ജോയി, സി പി ഐ എം ലോക്കല്‍ സെക്രട്ടറി ടോമി മാത്യു മണിയങ്ങാട്ട്, കെ സി എം മണ്ഡലം പ്രസിഡന്റ് ജയ്മോന്‍ പുത്തന്‍പുരയ്ക്കല്‍, സി പി ഐ സെക്രട്ടറി അഡ്വ.പ്രദീപ്കുമാര്‍, വി പി ഫിലിപ്പ്, ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര, ആര്‍ ജി എസ് എ കോര്‍ഡിനേറ്റര്‍ ആശിഷ്, പഞ്ചായത്ത് വി ഇ ഒ അമലാ മാത്യു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ്കുമാര്‍, എച്ച് ഐ സനല്‍ സാം തുടങ്ങിയവര്‍ സംസാരിച്ചു. പ്രഖ്യാപനത്തിന്റെ ഭാഗമായി പൂവത്തിളപ്പ് കവലയില്‍ നിന്നും ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു .പഞ്ചായത്തിലെ മികച്ച വായനശാലയായി പട്യാലിമറ്റം ബി എസ് എസ് നെഹ്റു മെമ്മോറിയല്‍ വായനശാലയേയും ,മികച്ച ഹരിത ജനകീയ സംഘടനയായി മഹാത്മഗാന്ധി ചാരിറ്റബില്‍ സൊസൈറ്റി മറ്റക്കരയേയും, മികച്ച റസിഡന്‍സ് അസോസിയേഷനായി കാഞ്ഞിരമറ്റം റെസിഡന്റ്സ് അസോസിയേഷനേയും, മികച്ച ഹരിത ഇടമായി ആലുംമൂട് ജംഗ്ഷനേയും, മികച്ച ടൗണായി കാഞ്ഞിരമറ്റം ടൗണിനേയും, മികച്ച വാര്‍ഡായി കാഞ്ഞിരമറ്റം ഏഴാം വാര്‍ഡിനേയും തെരഞ്ഞെടുത്തു.
0 Comments