അളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. ഉച്ചയ്ക് 12.30 ന് നടന്ന ഉണ്ണിയൂട്ട് ഭക്തിനിര്‍ഭരമായി. പ്രജി വലിയ വീട്ടില്‍ പറമ്പിലാണ് ഉണ്ണിയൂട്ടു സമര്‍പ്പിച്ചത്. മുപ്പതു വര്‍ഷത്തോളമായി വലിയ വീട്ടില്‍ പറമ്പില്‍ കുടുംബമാണ് അളനാട് ക്ഷേതത്തില്‍ ഉണ്ണിയൂട്ട് നടത്തുന്നത്.
അമ്മമാര്‍ക്കൊപ്പമെത്തിയ കുട്ടികള്‍ തലയില്‍ എണ്ണ വച്ച് കുളി കഴിഞ്ഞ് കസവുകരയുള്ള മുണ്ടുടുത്താണ് ഉണ്ണിയൂട്ടിനെത്തിയത്. കുരുന്നുകള്‍ക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പിക്കൊടുക്കുന്നതും ഉണ്ണിയൂട്ട് സമര്‍പ്പിക്കുന്ന കുടുംബംഗങ്ങളാണ്. ഉണ്ണികള്‍ സദ്യയുണ്ണുമ്പോള്‍ കാണാനെത്തിയവരും രക്ഷിതാക്കളും ഏറെ സന്തോഷത്തോടും കൗതുകത്തോടും കൂടിയാണ് ഭഗവാനോടുള്ള പ്രാര്‍ത്ഥനകളുമായി ഉണ്ണിയൂട്ടില്‍ പങ്കെടുത്തത്. വൈകീട്ട് 5 ന് ആറാട്ടു പുറപ്പാടും 7 ന് പുലികാട്ട് ക്ഷേത്രക്കുളത്തില്‍ തിരുവാറാട്ടും നടന്നു.
0 Comments