അളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. വ്യാഴാഴ്ച വൈകീട്ട് ക്ഷേത്രം കുരുപ്പക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും മേല്‍ശന്ത്രി കുരുപ്പക്കാട്ടില്ലത്ത് ദിലീപ് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടന്നു. അഞ്ചാം ഉത്സവ ദിവസമായ തിങ്കളാഴ്ചവരെ ഉത്സവബലി യും ഉത്സവബലി ദര്‍ശനവും ഉണ്ടായിരിക്കും തിങ്കളാഴ്ച രാവിലെ ശ്രീബലി, എഴുന്നള്ളിപ്പ്, വൈകിട്ട് ഗാനമേള എന്നിവ നടക്കും. മാര്‍ച്ച് 25 ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. ആറാട്ട് ദിവസം ഉച്ചയ്ക്ക് 12.30 ന് ഉണ്ണിയൂട്ട് , വൈകീട്ട് 5ന് ആറാട്ട് പുറപ്പാടും 7ന് തിരുവാറാട്ടും നടക്കും.
0 Comments