ആണ്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലും മേല്‍ശാന്തി മോഹനന്‍ നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലും ആണ് ധ്വജ പ്രതിഷ്ഠ ചടങ്ങുകള്‍ നടന്നത്. രാവിലെ 8ന് മരപ്പാണി, വാഹനബിംബാദികളുട എഴുന്നള്ളിപ്പ് എന്നിവയ്ക്ക് ശേഷം 9.45നും 10.30നു മധ്യേയാണ് പ്രതിഷ്ഠ നടന്നത്. തുടര്‍ന്ന് വാഹനപ്രതിഷ്ഠയും നടന്നു. വാഹന കലശാഭിഷേകം, ജീവാ വാഹന- ദിക്പാലക കലശീഭിഷേകങ്ങള്‍, കുംഭേശ കലശാഭിഷേകം, നിദ്രാ കലശാഭിഷേകം, തിമിലപ്പാണി എന്നിവയും നടന്നു. രാവിലെ പത്തിന് കലാമണ്ഡലം പുരുഷോത്തമന്റെ പ്രമാണിത്വത്തില്‍ സ്‌പെഷ്യല്‍ പഞ്ചവാദ്യവും അരങ്ങേറി.
100 കണക്കിന് ഭക്തജനങ്ങളാണ് ധ്വജപ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കാളികളായത്. ശബരിമല മുതല്‍ നിരവധി പ്രധാന ക്ഷേത്രങ്ങളില്‍ കൊടിമര നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ച പത്തിയൂര്‍ വിനോദ് ബാബു ആണ് കൊടിമര ശില്പി. ധ്വജപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ 25ന് ആരംഭിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളം കാലം കൊടിമരം എണ്ണത്തോണിയില്‍ ആയിരുന്നു. ഫെബ്രുവരി 13ന് ആധാര ശില സ്ഥാപനവും തുടര്‍ന്ന് കൊടിമരം നാട്ടലും നടന്നിരുന്നു. ധ്വജപ്രതിഷ്ഠ നടന്ന ഞായറാഴ്ച ആണ്ടൂര്‍ തിരുവുത്സവത്തിനും തുടക്കമായി. ഏപ്രില്‍ നാലിനാണ് ആറാട്ട്. വൈകിട്ട് ഏഴിന് ആണ്ടൂരപ്പന്റെ ആറാട്ട് ക്ഷേത്രക്കുളത്തില്‍ നടക്കും. തുടര്‍ന്ന് ആറാട്ട് എതിരേല്‍പ്പ്. വലിയ വിളക്ക്. എന്നിവയ്ക്ക് ശേഷം 7.30ന് തൃശ്ശൂര്‍ പൂരം മേളപ്രമാണി ചേരാനല്ലൂര്‍ ശങ്കരന്‍ കുട്ടന്മാരാരുടെ പ്രമാണിത്വത്തില്‍ 101 മേള കലാകാരന്മാര്‍ അണിനിരക്കുന്ന ആല്‍ത്തറമേളം നടക്കും.
0 Comments