ധ്വജപ്രതിഷ്ഠയുടെ പുണ്യവുമായി ആണ്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ ഞായറാഴ്ച വൈകിട്ട് ഉത്സവത്തിന് കൊടിയേറി. തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി മോഹന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ് നടന്നത് . വൈകിട്ട് ക്ഷേത്രപ്രതിനിധികള്‍ കാണിക്കഴി സമര്‍പ്പിച്ച ശേഷം ആയിരുന്നു ഉത്സവ കൊടിയേറ്റ്. സ്‌പെഷ്യല്‍ പഞ്ചവാദ്യം , വിന്റേജ് വയലിന്‍ എന്നിവയും ഞായറാഴ്ച അരങ്ങേറി.
മെഗാ തിരുവാതിര ,വന്ദേ ഗുരു പരമ്പര സാംസ്‌കാരിക സദസ്സ് എന്നിവയും നടന്നു. നവീകരിച്ച ചുറ്റമ്പലവും പുതുതായി പണികഴിപ്പിച്ച ആനക്കൊട്ടിലും സമര്‍പ്പിച്ചു. വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടന്നു. പ്രതിഷ്ഠാ സമിതി പുറത്തിറക്കിയ ശിവോഹം സ്മരണിക പ്രകാശനം ചെയ്തു . ഏപ്രില്‍ നാലിന് വൈകിട്ട് ഏഴിന് ക്ഷേത്രക്കുളത്തിലാണ് ആറാട്ട.് ആറാട്ട് എതിരേല്‍പ്പ്, വലിയവിളക്ക് എന്നിവയ്ക്ക് ശേഷം ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരുടെ നേതൃത്വത്തില്‍ 101 കലാകാരന്മാര്‍ പങ്കെടുക്കുന്ന ആല്‍ത്തറമേളവും അരങ്ങേറും.
0 Comments