ആണ്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി. ആറ് ദിവസം നീളുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ചടങ്ങുകളുടെ ഭാഗമായി ആചാര്യന് ദ്രവ്യങ്ങള്‍ നല്‍കുന്ന ആചാര്യവരണം ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു.
ധ്വജപ്രതിഷ്ഠാ യജ്ഞത്തിന്റെ പ്രത്യക്ഷ ജീവാംശങ്ങളായി ബീജങ്ങളെ മന്ത്രതന്ത്രങ്ങളോടെ അര്‍പ്പിക്കുന്ന 'അങ്കുരാരോപണം' ക്രിയ രാത്രി 7 ന് ആരംഭിച്ചു. തുടര്‍ന്ന് ശ്രീ മഹാദേവന്റെ ശ്രീകോവിലിനു വാസ്തു പുണ്യാഹം, പ്രാസാദശുദ്ധി ക്രിയകള്‍, അത്താഴപൂജ എന്നിവ നടത്തി . മാര്‍ച്ച് 30 ന് ആണ് ധ്വജപ്രതിഷ്ഠ. ധ്വജ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ധ്വജ പ്രതിഷ്ഠാ സമിതി ഭാരവാഹികള്‍ അറിയിച്ചു.
0 Comments