ആണ്ടൂര്‍ മഹാദേവക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ഞായറാഴ്ച നടക്കും. ധ്വജപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി വെള്ളിയാഴ്ച ധ്വജത്തില്‍ പറയിറക്കലും വാഹനനേത്രോന്മീലനവും വാഹനബിംബ പരിഗ്രഹവും നടന്നു. നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്ത ഘോഷയാത്രയുടെ അകമ്പടിയോടെയാണ് ധ്വജത്തില്‍ ഉറപ്പിക്കുന്ന പറകള്‍ എത്തിച്ചത് .
തുടര്‍ന്ന് കൊടിമര ശില്പി പത്തിയൂര്‍ വിനോദ് ബാബുവിന്റെ കാര്‍മികത്വത്തില്‍ ധ്വജത്തില്‍ പറകള്‍ ഉറപ്പിച്ചു. ശനിയാഴ്ച രാവിലെ 7 മണിക്ക് വാഹനകലശപൂജ, ദിക്പാലക പൂജകള്‍, വാഹനബിംബ ജലോദ്ധാരം, നേത്രോന്മീലനം , ധ്വജസ്ഥാന ശുദ്ധി എന്നിവ നടന്നു. ഞായറാഴ്ച രാവിലെ 9.45 നും10.30 യ്ക്കും മധ്യേയാണ് ധ്വജപ്രതിഷ്ഠ. തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കും.
0 Comments