Breaking...

9/recent/ticker-posts

Header Ads Widget

കൊടിമരമുയര്‍ത്തല്‍ ചടങ്ങ് നടന്നു.



ആണ്ടൂര്‍ മഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയുടെ ഭാഗമായി കൊടിമരമുയര്‍ത്തല്‍ ചടങ്ങ് നടന്നു. രാവിലെ 10.30ന് കൊടിമര ശില്‍പ്പി പത്തിയൂര്‍ വിനോദ് ബാബുവിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. 10 ദിവസത്തെ വ്രതശുദ്ധിയോടെ ധ്വജപ്രതിഷ്ഠാ സമിതിയംഗങ്ങളാണ് കാവി മുണ്ടും കൂവളമാലയും ധരിച്ച് കൊടിമരമുയര്‍ത്തല്‍ നടത്തിയത്. ഫെബ്രുവരി 13ന് സ്ഥാപിച്ച ആധാര ശിലയുടെ മുകളിലാണ് കൊടിമരം സ്ഥാപിച്ചത്.  ഉയര്‍ത്തിയ കൊടിമരം ധ്വജപ്രതിഷ്ഠ വരെ അങ്ങനെതന്നെ തുടരും. മാര്‍ച്ച് 30 ന് രാവിലെ 9.45നും 10.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിമരപ്രതിഷ്ഠ നടക്കും.  

വൈകുന്നേരം 7.30ന് ആണ്ടൂര്‍ തിരുവാതിര ഉത്സവത്തിന് കൊടിയേറ്റ് നടക്കും.. ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ധ്വജവാഹനവും അഷ്ടദിക് പാലകരും സ്വര്‍ണം പൂശുന്ന ചടങ്ങുകള്‍ നടന്നു വരുന്നതായി ധ്വജപ്രതിഷ്ഠാ സമിതി ഭാരവാഹികളായ പ്രസിഡന്റ് ശ്രീകാന്ത് സ് ശ്രീലകവും സെക്രട്ടറി സി.കെ. രാജേഷ്‌കുമാറും പറഞ്ഞു. ഇതിന്റെ ഭാഗമായി ധ്വജത്തിലേക്ക് ഒരു തരി പൊന്ന് എന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 10 വരെ ഭക്തര്‍ക്ക് സ്വര്‍ണം സമര്‍പ്പിക്കാം. നിരവധി ഭക്തജനങ്ങനങ്ങള്‍ ഇതിനോടകം സ്വര്‍ണം സമര്‍പ്പിച്ചതായി ദേവസ്വം പ്രസിഡണ്ട് ലാല്‍ തോട്ടത്തിലും സെക്രട്ടറി വാസുദേവ ശര്‍മ്മയും  അറിയിച്ചു.

Post a Comment

0 Comments