കത്തോലിക്കാ കോണ്‍ഗ്രസ് പാലാ ളാലം പഴയപള്ളി യൂണിറ്റ് നേതൃത്വത്തില്‍ മയക്കുമരുന്ന് മുക്ത കേരളത്തിനായി യോഗം ചേര്‍ന്നു. മയക്കുമരുന്ന് മരണമാണ്. മയക്കം വിട്ടുണരാം എന്ന മുദ്രാവാക്യം ഉയര്‍ത്തി ആയിരുന്നു പ്രതിരോധ സദസ്സ്. പ്രതിരോധ സദസ്സില്‍ പള്ളി വികാരി ഫാദര്‍ ജോസഫ് തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് രാജേഷ് പാറയില്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, സെക്രട്ടറി ജോഷി വട്ടക്കുന്നേല്‍, ഫാദര്‍ ആന്റണി നങ്ങാപറമ്പില്‍ ജോമോന്‍ വേലിക്കകത്ത്, ബാബു ഇട്ടിയവിര, ടോം തെക്കേല്‍, സജീവ് കണ്ടത്തില്‍, ജോയി പുളിക്കല്‍, തങ്കച്ചന്‍ കാപ്പില്‍, ടെന്‍സണ്‍ വലിയ കാപ്പില്‍, ജയിംസ് ചെറുവള്ളി.മാര്‍ട്ടിന്‍ കരിങ്ങെറ.ബേബി ചക്കാല, മാണി കുന്നംകോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാദര്‍ ജോസഫ് തടത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കര്‍മ്മസേന രൂപീകരിച്ചു ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കാന്‍ യോഗം തീരുമാനമെടുത്തു.
0 Comments