അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അര്‍ച്ചന ഫെസ്റ്റ് 2025 സംരംഭകമേള സമാപിച്ചു. മേളയുടെ മൂന്നാം ദിനം സി.എ.ജി സംഗമ ദിനമായി ആചരിച്ചു. പൊതുസമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്ര ദീപിക ലിമിറ്റഡ് ചെയര്‍മാന്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി മികച്ച കര്‍ഷകയെ ആദരിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ സി.കെ മികച്ച സംരംഭകരെ ആദരിച്ചു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ഷൈലകുമാര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ദേവദാസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്നാം ദിവസത്തെ കലാവിരുന്നിന്റെ ഉദ്ഘാടനം സിനി - സീരിയല്‍ ആര്‍ട്ടിസ്റ്റ് ബെന്നി പി. പൊന്നാരം നിര്‍വഹിച്ചു. അര്‍ച്ചന വിമന്‍സ് സെന്റര്‍ പ്രൊജക്റ്റ് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അര്‍ച്ചന വിമന്‍സ് സെന്ററിന്റെ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനം വെട്ടിമുകള്‍ സെന്റ്. മേരിസ് ചര്‍ച്ച് വികാരി റവ. ഫാ. ജോസഫ് കളരിക്കല്‍ നിര്‍വഹിച്ചു. അര്‍ച്ചന വിമന്‍സ് സെന്റര്‍ മാനേജര്‍ തെരേസ കുര്യന്‍ അധ്യക്ഷത വഹിച്ചു. സമ്മാന കൂപ്പണിന്റെ വിതരണം ഏറ്റുമാനൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്‍. പി തോമസ് നിര്‍വഹിച്ചു.
0 Comments