ആശാവര്‍ക്കേഴ്‌സ് ഫെഡറേഷന്‍ Cl TU പാലാ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ ടൗണ്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആശാവര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26000 രൂപ അനുവദിക്കുക, എന്‍ എച്ച് എം കേരളത്തിന് കേന്ദ്ര ഗവണ്‍മെന്റ് നല്‍കാനുള്ള കുടിശിക അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി ഷാര്‍ളി മാത്യു ഉദ്ഘാടനം ചെയ്തു. പി എം.ജോസഫ് , T R വേണുഗോപാല്‍ , ലാലി മാത്യു , പ്രദീപ്കുമാര്‍, k അജി , m s ശശിധരന്‍ , ജോയികുഴിപ്പാല തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ചിലും ധര്‍ണ്ണയിലും നിരവധി ആശാ പ്രവര്‍ത്തകര്‍പങ്കെടുത്തു
0 Comments