Breaking...

9/recent/ticker-posts

Header Ads Widget

ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ CITU ഏറ്റുമാനൂര്‍ എരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.



ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ CITU ഏറ്റുമാനൂര്‍ എരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ BSNL ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ആശാ വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം പ്രതിമാസം 26000 രൂപയാക്കുക, പെന്‍ഷന്‍, പി.എഫ് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍  അനുവദിക്കുക, ഇന്‍ഷുറന്‍സ് പരിരക്ഷ പുന:സ്ഥാപിക്കുക, ബജറ്റില്‍ സംസ്ഥാനത്തിനര്‍ഹമായ വിഹിതം കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം. 

ഗാന്ധിനഗര്‍ കുരിശുപള്ളി ജംങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിനെ  തുടര്‍ന്ന് നടന്ന ധര്‍ണ്ണ 
സിഐടിയു ജില്ല വൈസ് പ്രസിഡന്റ് കെ.എന്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ആശ വര്‍ക്കേഴ്‌സ് യൂണിയന്‍  ഏരിയ പ്രസിഡന്റ് ഗീത സാബു അധ്യക്ഷത വഹിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഇന്‍ ചാര്‍ജ് എം.എസ് സാനു,സിഐടിയു ഏരിയ സെക്രട്ടറി പി.വി പ്രദീപ്,ഏരിയ പ്രസിഡന്റ് കെ.എന്‍ രവി,അംഗനവാടി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ല സെക്രട്ടറി സി.എ ഗീത,സിഐടിയു ആശ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ല കമ്മിറ്റിയംഗം സാലി ജയചന്ദ്രന്‍,കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം ഗീത ഉണ്ണികൃഷ്ണന്‍  സിഐടിയു ആശ വര്‍ക്കേഴ്സ് യൂണിയന്‍ ഏരിയ സെക്രട്ടറി ബീന പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments