ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 62-മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടത്തി. ആശ്രയയും കോട്ടയം ലയണസ് & ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് 157 വൃക്കരോഗികള്‍ക്കാണ് ഡയാലിസിസ് കിറ്റുകളും ധനസഹായവും നല്‍കിയത്.
ആശ്രയയുടെ സെക്രട്ടറി ഫാ. ജോണ്‍ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര്‍ റോസമ്മ സോണി ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.. പ്രൊഫ ഡോ. രാജീവന്‍ എ.റ്റി , . എന്‍ ധര്‍മ്മരാജന്‍ ഫാ. എബിന്‍ ജോര്‍ജ് , റ്റി കെ കുരുവിള ഡോ ജേക്കബ് തോമസ്, ജോസഫ് കുര്യന്‍, സിസ്റ്റര്‍ ശ്ലോമ്മോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
0 Comments