പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിഗില്‍ രണ്ടു ദിവസങ്ങളിലായി നടന്നു വന്ന അസ്ത്രനാഷണല്‍ ടെക് ഫെസ്റ്റ് സമാപിച്ചു. അസ്ത്രയുടെ ഒന്‍പതാം പതിപ്പിനാണ് തിരശീല വീണത്. ആസൂത്രണമികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. അസ്ത്ര 2025 കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ചേര്‍ന്നാണ് അസ്ത്ര 9.0 യാഥാര്‍ഥ്യമാക്കിയത്. ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് എല്‍ഇഡി മെട്രിക്‌സ് ക്യൂബ്, ഹോം ഓട്ടോമേഷന്‍, റോബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ദൃശ്യാവിഷ്‌കാരങ്ങളും കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഹാക്ക് ഷീല്‍ഡ് ശില്പശാലയും മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ ലാത്തെക്സ് മെഷീന്‍ ചലഞ്ചും , ഡ്രോണ്‍, ശില്പശാലയും സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ പോപ്പ്സി ബ്രിഡ്ജ് ചലഞ്ചും ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ 8-ബിറ്റ് സര്‍വൈവല്‍, സര്‍ക്ക്യൂട്ട് ബസ്റ്റേഴ്‌സും, എന്നിവ യും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ AI ഫിനാന്‍ഷ്യല്‍ ഇന്‍ഡസ്ട്രി യും ശ്രദ്ധേയമായി.
കമ്പ്യൂട്ടര്‍ സയന്‍സ് , ഇലക്ട്രോണിക്‌സ് & കമ്പ്യൂട്ടര്‍ വിഭാഗം, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗങ്ങളും വൈവിധ്യമാര്‍ന്ന പ്രദര്‍ശന മത്സരങ്ങള്‍ ഒരുക്കി. സ്‌ററാര്‍ ഓഫ് അസ്ത്ര (ടാലന്റ് ഹണ്ട്), മിനി തീയേറ്റര്‍, എലിസിയം നിയോണ്‍ ഫുട്‌ബോള്‍, കോണ്‍സോള്‍ ഗെയിമിംഗ് മത്സരം എന്നിവയും ശ്രദ്ധയാകര്‍ഷിച്ചു.. മിനിയേച്ചര്‍ മോഡല്‍ എക്‌സ്‌പോ,
അഗ്‌നിശമന സുരക്ഷാ പ്രദര്‍ശനങ്ങള്‍, എന്‍ സി സി ആയുധ പ്രദര്‍ശനം എന്നിവയും അസ്ത്രയെ ആകര്‍ഷമാക്കി. ചെയര്‍മാന്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ .ഡയറക്ടര്‍ റവ. പ്രൊഫ. ജയിംസ് ജോണ്‍ മംഗലത്ത്, പ്രിന്‍സിപ്പല്‍ ' ഡോ. വി പി ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ റവ ഡോ. ജോസഫ് പുരയിടത്തില്‍ എന്നിവര്‍ അസ്ത്ര 9.O യ്ക്ക് നേതൃത്വം നല്‍കി. ഡോ. ബിനോയ് ബേബി, ഡോ. അരുണ്‍ പി എന്നിവര്‍ ജനറല്‍ കോര്‍ഡിനേറ്റര്‍മാരായിരുന്നു.
0 Comments