Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി.



നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍  അയര്‍ക്കുന്നം റോഡില്‍ കോണിക്കല്‍പ്പടി ഭാഗത്താണ് രാവിലെ അപകടമുണ്ടായത്. ഏറ്റുമാനൂര്‍  സ്വദേശിയായ ഡ്രൈവര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ  വളവില്‍  നിയന്ത്രണം നഷ്ടപ്പെട്ട്  റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍  ഓട്ടോ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചു വീണു.  മുന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ  സമീപത്തെ മറ്റൊരു മതിലിടിച്ചാണ് നിന്നത്. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍വശം തകര്‍ന്നു.


Post a Comment

0 Comments